പോസ്റ്റുകള്‍

AI App

Introduction to AI App https://youtu.be/UL1pPnL-cio?feature=shared

ഞാൻ🌼

ഇമേജ്
  51 - ആം റാങ്കുമായാണ് ഞാൻ കാര്യവട്ടം ക്യാമ്പസിലെ മലയാളം വിഭാഗത്തിൽ അഡ്മിഷനുവേണ്ടി കടന്നുചെന്നത്. എന്നെക്കൊണ്ട് പഠിച്ച് തീർക്കാൻ പറ്റുന്നതിനേക്കാൾ വലിയൊരു സിലബസാണെന്നു തോന്നലുണ്ടായപ്പോൾ എങ്ങനെയെങ്കിലും കാര്യവട്ടത്തുനിന്നും രക്ഷപ്പെടണമെന്നു തോന്നിയ നാളുകൾ. പക്ഷേ ക്യാമ്പസ് എന്നെ അടിമുടി മാറ്റി. അവിടുത്തെ രണ്ട് വർഷം സ്വയം തിരിച്ചറിയാനും മുന്നോട്ടു പോകാനും പ്രേരിപ്പിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ JRF നേടാൻ കാരണമായി. എല്ലാം കൊണ്ടും മലയാള വിഭാഗം എന്നെ ജീവിക്കാനും ചിന്തിക്കാനും പഠിപ്പിച്ചു. അപ്പോൾ പറഞ്ഞു വരുന്നത് എന്താ എന്ന് വെച്ചാൽ മലയാളം വിഭാഗത്തിൻ്റെ സിലബസ് കണ്ട് പേടിച്ചോടാൻ നിന്ന , അൻപത്തിയൊന്നാം യോഗ്യതയുമായി റിസർവേഷൻ ക്വാട്ടയിൽ അഡ്മിഷൻ എടുത്ത എനിക്ക് 2021-23 ബാച്ചിലെ ഒന്നാം റാങ്കുകാരിയാവാൻ സാധിച്ചു. വിജയം നേടുക എന്നത് വലിയ അത്ഭുതമൊന്നുമല്ല, പക്ഷേ ചെമ്പഞ്ചേരി പോലൊരു ഉൾഗ്രാമത്തിൽ നിന്നും തിരുവനന്തപുരം വരെ എത്തിച്ച് യോഗ്യത നേടി മടങ്ങിവരാൻ പറ്റുക എന്നത് എൻ്റെ ജനതയുടെ ചരിത്രമാണ്. 'നിങ്ങളൊക്കെ റിസർവേഷൻ ഉള്ളത് കൊണ്ടല്ലേ കേറി വന്നത്' എന്ന് പറയുന്നവർക്ക് അഭിമാനത്തോടെ അത് എൻ്റെ...